അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തി; ഹിന്ദു ജാഗരണ വേദി നേതാവ് പെലീസ് പിടിയില്‍

രാത്രി 11ന് കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ കണ്ട യുവതിയുടെ ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

author-image
shafeek cm
New Update
hindu jagaran

മംഗളൂരു; അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തിയ ഹിന്ദു ജാഗരണ വേദി പക്ഷികെരെ നേതാവ് പൊലീസ് പിടിയില്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെമറാല്‍ പഞ്ചായത്തിലെ ഹൊസകഡു സ്വദേശിയുമായ സുമന്ത് പൂജാരിയാണ് (22) അറസ്റ്റിലായത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ യുവാവിനെ ദക്ഷിണ കന്നട ജില്ലയിലെ മുല്‍കി പൊലീസാണ് അറസ്റ്റ് ചെയ്തത്.

Advertisment

രാത്രി 11ന് കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ കണ്ട യുവതിയുടെ ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സുമന്തിന്റെ കൈയില്‍ നിന്നും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

എന്നാല്‍, സംഘ്പരിവാര്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇയാളെ ആള്‍ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് വിവാദമായതിനെ തുടര്‍ന്ന് പ്രജ്വല്‍ എന്നയാള്‍ വെള്ളിയാഴ്ച നല്‍കിയ പരാതിയിലാണ് യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്തത്. മംഗളൂരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മൊബൈല്‍ ഫോണ്‍ വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചതായി മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ മാധ്യമങ്ങളെ അറിയിച്ചു.

latest news MANGALORE hindu jagaran
Advertisment