കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ മരിച്ച സംഭവം; രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍; ശനിയാഴ്ച 24 മണിക്കൂര്‍ പണിമുടക്ക്‌

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പണിമുടക്ക് പ്രഖ്യാപിച്ചു. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്

New Update
ima protest

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലും, പിന്നാലെ നടന്ന അക്രമസംഭവങ്ങളിലും പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പണിമുടക്ക് പ്രഖ്യാപിച്ചു. ശനിയാഴ്ച (ഓഗസ്റ്റ് 17) രാവിലെ ആറുമുതൽ 24 മണിക്കൂർ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

Advertisment

അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. അവശ്യ സർവീസുകളെ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കും എന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

Advertisment