ഇന്ന് 78-ാം സ്വാതന്ത്ര്യദിനം; ആഘോഷത്തിനൊരുങ്ങി രാജ്യം; രാജ്യതലസ്ഥാനത്ത് അതീവ സുരക്ഷ

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും

New Update
independence day red fort

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ ആഘോഷത്തിൻ്റെ തീം. 2047-ഓടെ വികസിത രാഷ്ട്രമായി മാറുകയെന്നതാണ് ലക്ഷ്യം.

Advertisment

പ്രധാനമന്ത്രി മോദിയെ മുതിർന്ന സർക്കാർ, സൈനിക ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതോടെ ചടങ്ങ് ആരംഭിക്കും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. 

യുവജനങ്ങൾ, ആദിവാസി സമൂഹങ്ങൾ, കർഷകർ, സ്ത്രീകൾ, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരുൾപ്പെടെ ഇന്ത്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 6,000 ത്തോളം പ്രത്യേക അതിഥികളെ ഈ വർഷം ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

അതീവസുരക്ഷയില്‍ രാജ്യം, പ്രത്യേകിച്ചും രാജ്യതലസ്ഥാനം

സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യം അതീവ സുരക്ഷയിലാണ്.  രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍  10,000 പൊലീസുകാരെയും 3,000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചു.

തലസ്ഥാന നഗരം കർശന നിരീക്ഷണത്തിലാണ്. പ്രധാന മേഖലകളിൽ 700 എഐ- പവർ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഉയർന്ന റെസല്യൂഷനുള്ള പാൻ-ടിൽറ്റ്-സൂം ഫീച്ചറുകളുള്ള ഈ ക്യാമറകൾ, പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മെച്ചപ്പെടുത്തിയ സുരക്ഷാ നടപടികളുടെ ഭാഗമാണ്.

വിപുലമായ പോലീസ് സാന്നിധ്യത്തിന് പുറമേ, സ്‌നൈപ്പർമാർ, എലൈറ്റ് എസ്ഡബ്ല്യുഎടി കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിലും സമഗ്രമായ പരിശോധന ഉറപ്പാക്കുകയും ചെയ്യും.

Advertisment