ന്യൂഡൽഹി: സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം ലഭിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ) നേതാവ് പ്രഫുൽ പട്ടേൽ. ഇത് തരംതാഴ്ത്തലാണെന്നാണ് പ്രഫുല്‍ പട്ടേലിന്റെ പ്രതികരണം. പാർട്ടി ഈ ആശങ്ക ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അടുത്ത കുറച്ച് ദിവസങ്ങൾ കാത്തിരിക്കാൻ അവർ പറഞ്ഞിട്ടുണ്ടെന്നും പ്രഫുൽ പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഞങ്ങളുടെ പാർട്ടിക്ക് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രിയെ ലഭിക്കുമെന്ന് ഇന്നലെ രാത്രി ഞങ്ങളെ അറിയിച്ചു. ഞാൻ മുമ്പ് കേന്ദ്ര സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു, അതിനാൽ ഇത് എനിക്ക് ഒരു തരംതാഴ്ത്തലാണ്. ഞങ്ങൾ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുറച്ച് ദിവസത്തേക്ക് കാത്തിരിക്കാൻ ഞങ്ങളോട് പറഞ്ഞു, അവർ പരിഹാര നടപടികൾ സ്വീകരിക്കും, ” പ്രഫുൽ പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. മുൻ യുപിഎ സർക്കാരില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍.