ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​ൻ ഇ​ന്ത്യ കു​തി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി.  ഇ​ന്ത്യ​യു​ടെ വേ​ഗ​ത്തി​ലു​ള്ള പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യ വ​ർ​ഷ​മാ​ണ് ക​ഴി​ഞ്ഞു​പോ​യ​തെ​ന്നും വി​ക​സ​ന​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​ണ് വ​രു​ന്ന​തെ​ന്നും മോ​ദി

ഇ​ന്ത്യ നി​ര​ന്ത​രം ചെ​റു​പ്പ​മാ​വു​ക​യാ​ണെ​ന്നും എ​ല്ലാ മേ​ഖ​ല​യി​ലും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു

New Update
modi

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​ൻ ഇ​ന്ത്യ കു​തി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​സ​ഭ​യി​ൽ.

Advertisment

 ഇ​ന്ത്യ​യു​ടെ വേ​ഗ​ത്തി​ലു​ള്ള പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യ വ​ർ​ഷ​മാ​ണ് ക​ഴി​ഞ്ഞു​പോ​യ​തെ​ന്നും വി​ക​സ​ന​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​ണ് വ​രു​ന്ന​തെ​ന്നും മോ​ദി രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. 

ഒ​ൻ​പ​ത് വ​ലി​യ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര​ക്ക​രാ​ർ ഉ​ണ്ടാ​ക്കി. അ​മേ​രി​ക്ക​യു​മാ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള ക​രാ​ർ മോ​ദി പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. 

ഇ​ന്ത്യ നി​ര​ന്ത​രം ചെ​റു​പ്പ​മാ​വു​ക​യാ​ണെ​ന്നും എ​ല്ലാ മേ​ഖ​ല​യി​ലും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

എ​ന്നാ​ൽ മോ​ദി​യു​ടെ പ്ര​സം​ഗം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോകുകയായിരുന്നു.

ഏ​കാ​ധി​പ​ത്യം സ​ഭ​യി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ശ​ബ്ദം അ​ടി​ച്ച​മ​ര്‍​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. 

നെ​ഹ്റു​വി​നെ അ​പ​മാ​നി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

Advertisment