/sathyam/media/media_files/B9gi2ejgMO5QrF02KayQ.jpg)
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനായി പരിശീലിപ്പിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ബഹിരാകാശ യാത്രികന് പരിശീലനം നല്‍കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ അറിയിച്ചു. 2024ന്റെ അവസാനത്തോടെയായിരിക്കും ഇത്. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി അടിസ്ഥാന ബഹിരാകാശ യാത്രിക പരിശീലനം നേടിയ നാലുപേരില്‍ നിന്നായിരിക്കും തിരഞ്ഞെടുപ്പ്.
ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സംസാരിക്കുന്നതിനിടെയാണ് ബില്‍ നെല്‍സണ്‍ ഇക്കാര്യം അറിയിച്ചത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സമ്മേളനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി ഒരാഴ്ച നീളുന്ന ഇന്ത്യന്‍ സന്ദര്‍ശനമാണ് അദ്ദേഹം നടത്തുന്നത്. ഇന്ത്യയലെ ഭാവിയിലെ മഹത്തായ പങ്കാളിയെന്നും നെല്‍സണ്‍ വിശേഷിപ്പിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങുമായി ബില്‍ നെല്‍സണ്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം 2035 ഓടെ തുറക്കുമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശം പ്രധാന മന്ത്രി നരേന്ദ്രമോദി ബഹിരാകാശ വകുപ്പിന് കൈമാറിയിരുന്നു. കൂടാതെ 2024ഓടെ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തിന്റെ ഈ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുമെന്നും ബില്‍ നെല്‍സണ്‍ അറിയിച്ചു. 'ബഹിരാകാശ നിലയത്തില്‍ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി എന്തുചെയ്യുമെന്നതിനെക്കുറിച്ച് ഞാന്‍ ശാസ്ത്ര മന്ത്രിയുമായി ചര്‍ച്ച നടത്തി. ശാസ്ത്ര ഗവേഷണത്തില്‍ ഇന്ത്യയ്ക്ക് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ള തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിക്ക് ഉണ്ടായിരിക്കണം' നെല്‍സണ്‍ പറഞ്ഞു.