/sathyam/media/media_files/2025/07/19/amrutha-viswa-vidyapeed-2025-07-19-17-49-48.jpg)
ഇൻഡോർ (മധ്യപ്രദേശ്): ഇന്ത്യയുടെ ഡിജിറ്റൽ പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കരാറിൽ അമൃത വിശ്വവിദ്യാപീഠവും മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗും ഒപ്പുവച്ചു.
ഗവേഷണവും നവീകരണവും ശക്തിപ്പെടുത്താനുള്ള ഈ പദ്ധതിയിലൂടെ സൈബർ സുരക്ഷരംഗത്ത് നൂതനമായ സാങ്കേതികവിദ്യ ഉൾപ്പെടുത്തൽ, വിദഗ്ദ്ധ പരിശീലനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സഹകരണത്തിനാണ്
അമൃത വിശ്വവിദ്യാപീഠത്തിൻ്റെ കോയമ്പത്തൂർ ക്യാമ്പസും മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (എം.സി.ടി.ഇ) ഇൻഡോറുമായി ധാരണയായത്.
സൈബർ സുരക്ഷയിലും അനുബന്ധ മേഖലകളിലെയും മികവിന് പേരുകേട്ട രാജ്യത്തെ മുൻനിര ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് അമൃത വിശ്വവിദ്യാപീഠം.
പ്രതിരോധ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തത്സമയം സംയുക്തമായി വിശകലനം ചെയ്യുക, പരിശീലന മൊഡ്യൂളുകൾ, കാപ്‌സ്യൂൾ കോഴ്‌സുകൾ, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എന്നിവ സഹകരിച്ച് നടപ്പിലാക്കുക, വൈജ്ഞാനിക വിഭാഗം, വിദ്യാർത്ഥി, കൈമാറ്റ സംരംഭങ്ങൾ ആരംഭിക്കുക, ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളിൽ ഭാവിയിലേക്കാവശ്യമായ ഗവേഷണങ്ങൾ നടത്തുക എന്നിവയാണ് പ്രധാനമായും ഈ ഒരു സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
/filters:format(webp)/sathyam/media/media_files/2025/07/19/military-college-2025-07-19-17-50-06.jpg)
അമൃത സർവകലാശാലയുടെ അക്കാദമിക്, ഗവേഷണ രംഗത്തെ അനുഭവ സമ്പത്തും എംസിടിഇ യുടെ പ്രവർത്തന, സാങ്കേതിക വൈദഗ്ധ്യവും ഒത്തുചേരുമ്പോൾ നൂതനമായ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമൃത വിശ്വ വിദ്യാപീഠം സൈബർ സെക്യൂരിറ്റി ടി.ഐ.എഫ്.എ.സി. കോർ ഡയറക്ടർ പ്രൊഫ. സേതുമാധവൻ്റെ സാന്നിധ്യത്തിൽ അമൃത വിശ്വ വിദ്യാപീഠം രജിസ്ട്രാർ ഡോ. പി. അജിത് കുമാർ, എം.സി.ടി.ഇ. യിലെ ഡെപ്യൂട്ടി കമാൻഡന്റും ചീഫ് ഇൻസ്ട്രക്ടറുമായ മേജർ ജനറൽ ഗൗതം മഹാജൻ എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
/filters:format(webp)/sathyam/media/media_files/2025/07/19/army-school-3-2025-07-19-18-05-09.jpg)
രാജ്യത്തെ പ്രതിരോധ മേഖലയ്ക്കായി സൈബർ സുരക്ഷാ രംഗത്തും മറ്റും നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് അമൃതയുമായുള്ള സഹകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് എം.സി.ടി.ഇ ഡെപ്യൂട്ടി കമാൻഡന്റും ചീഫ് ഇൻസ്ട്രക്ടറുമായ മേജർ ജനറൽ ഗൗതം മഹാജൻ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us