ദോഡയിലെ ഭീകരാക്രമണം; തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പൊലീസ്; വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം

ദോഡ ഭീകരാക്രമണം നടത്തിയ മൂന്ന് തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പൊലീസ്

New Update
Doda attack

ശ്രീനഗര്‍: ദോഡ ഭീകരാക്രമണം നടത്തിയ മൂന്ന് തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പൊലീസ്. ജൂലൈ 16 ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഡെസ്സ വനത്തിലെ ഉരാർബാഗി പ്രദേശത്ത് നടന്ന ഭീകരാക്രമണത്തിൽ‌ 4 സൈനികർ വീരമൃത്യു വരിച്ചിരുന്നു. 

Advertisment

ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പിടികൂടാന്‍ സഹായിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകളും നൽകിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ: ദോഡ എസ്എസ്പി 9541904201, എസ്പി (എച്ച്ക്യു) 9797649362, 9541904202, എസ്പി (ഓപ്പറേഷൻസ്) 9541904203, ഡെപ്യൂട്ടി എസ്പി ഡിഎആർ ദോഡ 9541904205, ഡെപ്യൂട്ടി എസ്പി ഹെഡ്ക്വാർട്ടേഴ്സ് 9541904207, ദോഡ സ്റ്റേഷൻ ഹൗസ് ഓഫീസർ 9419163516, 9541904211, ഡെസ്സ എസ്എച്ച്ഒ 8082383906, ബഗ്ല ഭാരത് പൊലീസ് പോസ്റ്റ് ഇൻചാർജ് 7051484314, 9541904249, പിസിആർ ദോഡ 01996233530, 7298923100, 9469365174, 936013.

Advertisment