Advertisment

ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു; കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം; പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം

ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു

New Update
jp nadda

ന്യൂഡല്‍ഹി: ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കാനും ഡെങ്കിപ്പനി പ്രതിരോധത്തിൽ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഡെങ്കിപ്പനി പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമായി സെൻട്രൽ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കണം. ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ, നിയന്ത്രണ, മാനേജ്മെൻ്റ് നടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Advertisment

രാജ്യത്തെ സാഹചര്യം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഡെങ്കിപ്പനി പ്രവർത്തനങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സമയബന്ധിതമായ നടപടികളെക്കുറിച്ച് കേന്ദ്രം സംസ്ഥാനങ്ങളുമായി മുൻകൂട്ടി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

 

Advertisment