/sathyam/media/media_files/qd8g0zsC4bwgqNOJesNp.jpg)
റാഞ്ചി: ജാര്‍ഖണ്ഡിലെ ജംതാരയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. 12 പേരാണ് മരിച്ചതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അഭ്യൂഹമുണ്ട്. മരിച്ചവരുടെയും, പരിക്കേറ്റവരുടെയും കൃത്യമായ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
ബുധനാഴ്ച വൈകിട്ട് ജംതാര-കര്‍മതാന്ദ് റൂട്ടിലെ കല്‍ജാരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ അധികൃതരും, റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് ഭഗല്‍പൂരിലേക്ക് പോകുകയായിരുന്ന അംഗ എക്‌സ്പ്രസ് നിര്‍ത്തിയിടുകയും യാത്രക്കാര്‍ തൊട്ടടുത്ത പാളത്തിലേക്ക് എടുത്ത് ചാടുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്കിലേക്ക് ഇറങ്ങിയ ഇവരെ അതുവഴി വന്ന ഝഝാ-അസന്‍സോള്‍ ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്.
''ജംതാരയിലെ കാലാ ജാരിയ റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടി യാത്രക്കാരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. ചില മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ പിന്നീട് സ്ഥിരീകരിക്കും. മെഡിക്കൽ ടീമുകളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചു,'' ജംതാര ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
അതേസമയം, ട്രാക്കിലൂടെ നടന്നുപോയ രണ്ടുപേരാണ് അപകടത്തിൽ മരിച്ചതെന്ന് ഈസ്റ്റേൺ റെയിൽവേ സിപിആർഒ കൗശിക് മിത്ര പറഞ്ഞു. മരിച്ചവർ ട്രെയിൻ യാത്രക്കാരല്ലെന്നും ട്രെയിനിൽ തീപിടിത്തമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us