Advertisment

ജാര്‍ഖണ്ഡില്‍ ഭരണം ഉറപ്പാക്കി ഹേമന്ത് സോറനും കൂട്ടരും. ഇന്ത്യ സഖ്യത്തിന് ആവേശകരമായ മുന്നേറ്റം. തകര്‍ന്നടിഞ്ഞ് എന്‍ഡിഎ

എക്‌സിറ്റ് പോളുകളുടെ പ്രവചനം നിലംപരിശാക്കി ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡില്‍ വിജയമുറപ്പിച്ചിരിക്കുകയാണ് ഇന്ത്യാ സഖ്യം. ഹേമന്ത് സോറന്റെ കീഴില്‍ മികച്ച ലീഡാണ് സംസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിനു നേടാന്‍ കഴിഞ്ഞിരിക്കുന്നത്.

New Update
hemand soran
Listen to this article
0.75x 1x 1.5x
00:00 / 00:00

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ചയ്ക്ക് ഇന്ത്യ സഖ്യം. 81 അംഗ നിയമസഭയിൽ 54 സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നേറുന്നുണ്ട്. 27 ഇടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് ലീഡ്. ഇന്ത്യ സഖ്യം വിജയം ഉറപ്പിച്ചതോടെ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വിജയാഘോഷങ്ങളിലേക്കു കടന്നു.

Advertisment

ഇതിനിടെ എക്‌സിറ്റ് പോളുകളുടെ പ്രവചനം നിലംപരിശാക്കി ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡില്‍ വിജയമുറപ്പിച്ചിരിക്കുകയാണ് ഇന്ത്യാ സഖ്യം. ഹേമന്ത് സോറന്റെ കീഴില്‍ മികച്ച ലീഡാണ് സംസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിനു നേടാന്‍ കഴിഞ്ഞിരിക്കുന്നത്.


സോറന്റെ ജെ.എം.എം. 28 സീറ്റുകളില്‍ വിജയം ഉറപ്പിച്ചു. 6 ഇടത്ത് ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ കോണ്‍ഗ്രസ് 11 ഇടത്ത് ജയിക്കുകയും 5 ഇടത്ത് ലീഡ് ചെയ്യുകയുമാണ്. ആര്‍.ജെ.ഡി. നാലിടത്തും സി.പി.ഐ.(എം.എല്‍)(എല്‍) രണ്ടിത്തും വിജയിച്ചു.


നിലംപരിശായ അവസ്ഥയിലാണ് എന്‍ഡിഎ. 2019ല്‍ 25 സീറ്റുകള്‍ നേടിയ ബിജെപി ഇക്കുറി വന്‍ മുന്നേറ്റം നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പ്രാരംഭ റൗണ്ടില്‍ പിന്നിലായതിനു ശേഷമാണു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ  നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം അതിശയകരമായ തിരിച്ചുവരവ് നടത്തിയത്. 

ഇന്ന് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ വന്‍ ലീഡ് നേടിയ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇപ്പോള്‍ 27 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 16 സീറ്റുകളില്‍ ബി.ജെ.പി വിജയം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ചിടത്ത് മുന്നേറുന്നുമുണ്ട്. രാവിലെ 8 ന് ആരംഭിച്ചു വോട്ടണ്ണെല്‍ പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കും.


ഹേമന്ത് സോറന്റെ ജെഎംഎം 41 അസംബ്ലി സീറ്റുകളില്‍ മത്സരിച്ചപ്പോൾ സഖ്യകക്ഷികളായ കോണ്‍ഗ്രസ് 30 സീറ്റുകള്‍, രാഷ്ട്രീയ ജനതാദള്‍ 6, സി പി ഐ (എം.എൽ) 4 എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. 


ബിജെപി 68 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ സഖ്യകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എജെഎസ്‌യു) 10 ഇടത്തും ജെ.ഡി.യു രണ്ടിടത്തും ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ഒരിടത്തും മത്സരിച്ചു.

അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്കു സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചര്‍ച്ചയായിരുന്നു.

കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ചംപെയ് സോറന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത്. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ല്‍ ഇത് 65.18 ആയിരുന്നു.

Advertisment