ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/zUlAPaMR8NKKbv8B2Jo8.jpg)
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വീണ്ടും കേന്ദ്രമന്ത്രിയാകും. മൂന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. നരേന്ദ്ര മോദി, രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് ശേഷമാണ് നദ്ദ സത്യപ്രതിജ്ഞ ചെയ്തത്.
Advertisment
ആദ്യ മോദി സര്‍ക്കാരില്‍ നദ്ദ മന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം ബിജെപിയുടെ ദേശീയ അധ്യക്ഷനായി. നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും ഇതോടെ ഉറപ്പായി. വി. മുരളീധരന്‍ അടക്കമുള്ളവരുടെ പേര് പുതിയ അധ്യക്ഷസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.