ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്‌ന. ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും ഗവർണർമാരോട് പറയേണ്ടി വരുന്നത് തികച്ചും ലജ്ജാകരമാണ്. ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചാല്‍ വ്യവഹാരങ്ങള്‍ കുറയും.
ഭരണഘടന അനുസരിച്ച് കർത്തവ്യങ്ങൾ ചെയ്യാൻ അവരോട് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും നാഗരത്‌ന ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കോടതിയും ഭരണഘടനയും എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി നാഗരത്ന.
കേരളം, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ നടപടികളിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം.