തമിഴ്‌നാട്ടിലെ വ്യാജമദ്യദുരന്തം: മരണസംഖ്യ ഉയരുന്നു; ഒരാള്‍ അറസ്റ്റില്‍, കളക്ടറെ സ്ഥലം മാറ്റി; എസ്പിയെ സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി സ്റ്റാലിന്റെ ഉത്തരവ്‌

കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
stalin help manipur

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് മരണസംഖ്യ ഉയരുന്നു. 18 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ചിലരുടെ നില ഗുരുതരമാണ്.

Advertisment

കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജടാവത്തിനെ സ്ഥലം മാറ്റി. എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടര്‍.  പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം സി.ബി- സി.ഐ.ഡിക്ക് കൈമാറി. 

Advertisment