ജാര്‍ഖണ്ഡിലെ ഉപതിരഞ്ഞെടുപ്പ്; ഹേമന്ത് സോറന്റെ ഭാര്യയും മത്സരരംഗത്തേക്ക്; കല്‍പ്പന ജനവിധി തേടുന്നത് ഗണ്ഡേ നിയമസഭ സീറ്റില്‍

ഗണ്ഡേ നിയമസഭ സീറ്റില്‍ മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറൻ മത്സരിക്കുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പാർട്ടി പ്രഖ്യാപിച്ചു. ഹേമന്ത് സോറൻ ജയിലില്‍ കഴിയുന്നതിനിടെയാണ് മത്സരിക്കാൻ കല്‍പ്പന സോറന്‍ രംഗത്തിറങ്ങുന്നത്

New Update
 Kalpana Soren

റാഞ്ചി: ഉപതിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ ഗണ്ഡേ നിയമസഭ സീറ്റില്‍ മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഭാര്യ കൽപ്പന സോറൻ മത്സരിക്കുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പാർട്ടി പ്രഖ്യാപിച്ചു. ദിലീപ് കുമാർ വെര്‍മയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

Advertisment

അഴിമതി കേസില്‍ അറസ്റ്റിലായ ഹേമന്ത് സോറൻ ജയിലില്‍ കഴിയുന്നതിനിടെയാണ് മത്സരിക്കാൻ കല്‍പ്പന സോറന്‍ രംഗത്തിറങ്ങുന്നത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭർത്താവ് ഹേമന്ത് സോറനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ജനുവരി 31 ന് അറസ്റ്റ് ചെയ്തിരുന്നു. 

Advertisment