Advertisment

കങ്കണ റണാവത്തിനെ തല്ലിയ കേസ്; സിഐഎസ്എഫ് വനിതാ കോൺസ്റ്റബിള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്‌

വനിതാ കോൺസ്റ്റബിള്‍ തൻ്റെ മുഖത്ത് അടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് കങ്കണ റണാവത്ത് പ്രതികരിച്ചു. പഞ്ചാബിൽ ഭീകരതയും അക്രമവും വര്‍ധിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Kulwinder Kaur kangana ranaut

ന്യൂഡല്‍ഹി: കർഷക സമരത്തിനെതിരായ പഴയ പരാമർശങ്ങളുടെ പേരിൽ ബോളിവുഡ് നടിയും നിയുക്ത പാർലമെൻ്റ് അംഗവുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിള്‍ കുൽവീന്ദർ കൗറിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.

Advertisment

കഴിഞ്ഞ ദിവസം ചണ്ഡീഗഡ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ്‌ കുൽവീന്ദർ കൗർ കങ്കണ റണാവത്തിനെ അടിച്ചത്. തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

വനിതാ കോൺസ്റ്റബിള്‍ തൻ്റെ മുഖത്ത് അടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് കങ്കണ റണാവത്ത് പ്രതികരിച്ചു. പഞ്ചാബിൽ ഭീകരതയും അക്രമവും വര്‍ധിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

കർഷകരോട് അനാദരവ് കാണിച്ചെന്നാരോപിച്ചാണ് നിയുക്ത എംപിയെ തല്ലിയതെന്ന് കുൽവീന്ദർ കൗര്‍ പറഞ്ഞു. പ്രതിഷേച്ച കർഷകരുടെ കൂട്ടത്തിൽ തൻ്റെ അമ്മയും ഉണ്ടായിരുന്നുവെന്ന് കൗർ പറഞ്ഞു. പണം കൈപ്പറ്റിയാണ് കര്‍ഷകര്‍ സമരം നടത്തിയതെന്ന് കങ്കണ പറഞ്ഞിരുന്നതായും കൗര്‍ ആരോപിച്ചു.

Advertisment