ഭക്ഷണത്തില്‍ ഉള്ളി കണ്ടെത്തി; ഭക്ഷണശാലയില്‍ കന്‍വാര്‍ തീര്‍ത്ഥാടകരുടെ അതിക്രമം; പാചകക്കാരനും മര്‍ദ്ദനം ! സംഭവം യുപിയില്‍

ഭക്ഷണത്തില്‍ ഉള്ളി കണ്ടെത്തിയതിനെ തുടര്‍ന്ന് കൻവാർ തീര്‍ത്ഥാടകര്‍ ഭക്ഷണശാല ആക്രമിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

New Update
onion 1

ലഖ്‌നൗ: ഭക്ഷണത്തില്‍ ഉള്ളി കണ്ടെത്തിയതിനെ തുടര്‍ന്ന് കൻവാർ തീര്‍ത്ഥാടകര്‍ ഭക്ഷണശാല ആക്രമിക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഒരു ധാബയ്ക്ക് നേരെയാണ് ആക്രമണശ്രമമുണ്ടായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഹരിയാന സ്വദേശികളാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്ഥാടനം കഴിയുന്നത് വരെ ഭക്ഷണത്തില്‍ ഇവര്‍ ഉള്ളിയോ, വെള്ളുത്തുള്ളിയോ ഉപയോഗിക്കാറില്ല. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ മുസാഫർനഗറിലെ സിസൗന ബ്ലോക്കിലെ ‘തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബ’യിലെ വെജിറ്റേറിയന്‍ കറിയില്‍ ഉള്ളി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പ്രകോപിതരാവുകയായിരുന്നു.

തുടര്‍ന്ന്‌ സ്ഥാപനത്തിലെ റഫ്രിജറേറ്ററും ഫർണിച്ചറുകളും നശിപ്പിക്കുകയും ചെയ്തു. പാചകക്കാരനെയും മര്‍ദ്ദിച്ചെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി.

ഭക്ഷണം ഓർഡർ ചെയ്യുന്നതിനുമുമ്പ് അടുക്കളയിൽ വെളുത്തുള്ളിയും ഉള്ളിയും ഉപയോഗിക്കുന്നുണ്ടോ എന്ന് പാചകക്കാരനോട് ചോദിച്ചിരുന്നതായി തീര്‍ത്ഥാടകസംഘത്തിലെ ഒരാള്‍ പ്രതികരിച്ചു.

'നിരോധിത സാധനങ്ങള്‍' കടയില്‍ ഉപയോഗിക്കുന്നില്ലെന്ന് പാചകക്കാരന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇവിടെ ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഉള്ളിയും, വെള്ളുത്തുള്ളിയും തീര്‍ത്ഥാടകര്‍ ഉപയോഗിക്കില്ലെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ധാബയുടെ ഉടമ പ്രതികരിച്ചു.

Advertisment