New Update
/sathyam/media/media_files/ujYhxMEksNoxdLQ4CiwT.jpg)
ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റായി മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായ്, നിലവിലെ പ്രസിഡൻ്റ് അദീഷ് സി അഗർവാല തുടങ്ങിയവരെയാണ് സിബൽ പരാജയപ്പെടുത്തിയത്.
Advertisment
കപിൽ സിബലിനിന് 1066 വോട്ടുകളും രണ്ടാമത് എത്തിയ പ്രദീപ് റായിക്ക് 689 വോട്ടുകളും ലഭിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്.
കപിൽ സിബൽ നാലാം തവണയാണ് ബാർ അസോസിയേഷൻ പ്രസിഡന്റാകുന്നത്. 2001 ലാണ് അവസാനം ഈ സ്ഥാനത്തെത്തിയത്.