/sathyam/media/media_files/cp15OqOs7GuOln2yoksD.jpg)
ബെംഗളൂരു: തദ്ദേശീയര്‍ക്ക് സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കുന്നത് ലക്ഷ്യമിട്ട് അവതരിപ്പിച്ച ബില്‍ കര്‍ണാടക സര്‍ക്കാര്‍ മരവിപ്പിച്ചു. ബില്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച പാസാക്കിയ ബില്ലിൽ, സ്ഥാപനങ്ങൾ 70 ശതമാനം നോൺ-മാനേജ്‌മെൻ്റ് റോളുകളിലും 50 ശതമാനം മാനേജ്‌മെൻ്റ് തലത്തിലുള്ള ജോലികളിലും പ്രാദേശിക നിയമനങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുന്നു.
"സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും വ്യവസായങ്ങളിലും സംരംഭങ്ങളിലും കന്നഡിഗർക്ക് സംവരണം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബിൽ ഇപ്പോഴും തയ്യാറെടുപ്പ് ഘട്ടത്തിലാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ സമഗ്രമായ ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും," മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ പോസ്റ്റ് ചെയ്തു.
ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഐടി മേഖലയിൽ നിന്നുൾപ്പടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്.