കർണാടകയിൽ നേതൃമാറ്റത്തിനായി സമ്മർദം ശക്തമാക്കി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന നിലപാടിൽ സിദ്ധരാമയ്യ . കർണാടക കോൺ​ഗ്രസിൽ തർക്കം

കർണാടക സർക്കാരിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ

New Update
Mallikarjun Kharge

ന്യൂഡൽഹി: കർണാടക സർക്കാരിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പറഞ്ഞു.

Advertisment

വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താനില്ലെന്നും ഉടൻ ഹൈക്കമാൻഡ് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കർണാടകയിൽ നേതൃമാറ്റത്തിനായി സമ്മർദം ശക്തമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഡി കെ ഏത് നിമിഷവും മുഖ്യമന്ത്രിയാകുമെന്ന അവകാശ വാദം ഡി കെ ശിവകുമാർ ക്യാംപ് ഉയർത്തുന്നുണ്ട്. വിഷയത്തിൽ വലിയ തർക്കം നടക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന നിലപാടാണ് സിദ്ധരാമയ്യയുടേത്.

ഇന്നലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 

dk-shivkumar

എന്നാൽ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയെന്നാണ് ഡി കെ അനുഭാവികളായ എംഎൽഎമാർ പറയുന്നത്.

  ഭൂരിഭാഗം എംഎൽഎമാരുടേയും പിന്തുണയും സാമുദായിക സമവാക്യങ്ങൾ പ്രകാരവും തനിക്ക് തന്നെയാണ് മുൻഗണനയെന്നാണ് ഇന്നലെ ഖാർഗെയെ കണ്ട് സിദ്ധരാമയ്യ പറഞ്ഞത്.

Advertisment