ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്ത​ർ​ക്കം; നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​ഭ്യൂ​ഹ​ങ്ങ​ളും വാ​ക്കു​ത​ർ​ക്ക​വും തു​ട​രു​ന്ന​തി​നി​ടെ, ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഡ​ൽഹിയിൽ

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വി​ളി​ച്ച പ്രീ-​ബ​ജ​റ്റ് യോ​ഗ​ത്തി​ന് നി​ൽ​ക്കാ​തെ​യാ​ണ് ശി​വ​കു​മാ​ർ ഡ​ൽ​ഹി​ക്ക് പോ​യ​ത്

New Update
Untitled

ബം​ഗു​ളൂ​രു: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ്ക്കാ​യി ത​ർ​ക്കം തു​ട​ങ്ങു​ന്നു​വെ​ന്ന് സൂ​ച​ന.

Advertisment

നേ​തൃ​മാ​റ്റ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​ഭ്യൂ​ഹ​ങ്ങ​ളും വാ​ക്കു​ത​ർ​ക്ക​വും തു​ട​രു​ന്ന​തി​നി​ടെ, ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഡ​ൽ​ഹി​ക്ക് പോ​യി.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ വി​ളി​ച്ച പ്രീ-​ബ​ജ​റ്റ് യോ​ഗ​ത്തി​ന് നി​ൽ​ക്കാ​തെ​യാ​ണ് ശി​വ​കു​മാ​ർ ഡ​ൽ​ഹി​ക്ക് പോ​യ​ത്.

ശി​വ​കു​മാ​റി​ന്‍റെ ജ​ല​വി​ത​ര​ണ വ​കു​പ്പി​ന്‍റെ​യും, ബം​ഗു​ളൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ​യും യോ​ഗ​മാ​ണ് സി​ദ്ധ​രാ​മ​യ്യ വി​ളി​ച്ച​ത്. വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി എ​ന്ന നി​ല​യി​ൽ ശി​വ​കു​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു.

അ​തേ​സ​മ​യം, വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ന​ല്ല​നി​ല​യി​ലാ​ണ് പോ​കു​ന്ന​തെ​ന്നും ത​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മി​ല്ല എ​ന്നു​മാ​ണ് ശി​വ​കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

താ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​ണെ​ന്നും പ​റ​ഞ്ഞ ശി​വ​കു​മാ​ർ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും എം​പി​മാ​രെ​യു​മെ​ല്ലാം കാ​ണേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ന്നാ​ലെ ത​ന്‍റെ വേ​ദ​ന​ക​ളും പ്ര​ശ്ന​ങ്ങ​ളും തു​റ​ന്നു​പ​റ​യു​മെ​ന്നും ശി​വ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി

Advertisment