/sathyam/media/media_files/v69Ae0gVNmZNq4sTCVrw.jpg)
ന്യൂഡല്‍ഹി: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയ തകര്‍പ്പന്‍ വിജയത്തെ മോദി പ്രശംസിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി.
"ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും അനുസ്മരിക്കുകയും ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു"-പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
യുകെയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വികസനത്തിൽ ഇന്ത്യൻ സമൂഹം നല്‍കിയ സംഭാവനകളെക്കുറിച്ചും ഇരുവരും സംസാരിച്ചു. സ്റ്റാര്‍മറെ ഇന്ത്യാ സന്ദര്‍ശനത്തിന് മോദി ക്ഷണിച്ചു.