/sathyam/media/media_files/wdRBVtJfih1a7Eby3Iq8.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട 31കാരിയായ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായതായി മാതാപിതാക്കള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.
കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്നും ലൈംഗികാതിക്രമത്തിൻ്റെ വ്യക്തമായ സൂചനകളുണ്ടെന്നും അവർ ഹർജിയിൽ പറഞ്ഞു.
യുവതിയുടെ തലയുടെ പല ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. ഇരു ചെവികളിലും മുറിവിൻ്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇത് അതിക്രമം വ്യക്തമാക്കുന്നു. ചുണ്ടുകൾക്കും പരിക്കുണ്ടായിരുന്നു. അതിക്രമത്തിനിടെ യുവതിയുടെ വായ മൂടിക്കെട്ടിയിരുന്നതായി ഇത് സൂചിപ്പിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
കഴുത്തിൽ കടിയേറ്റ പാടുകൾ കണ്ടെത്തി. ശരീരത്തിൽ 150 മില്ലിഗ്രാം ബീജം കണ്ടെത്തി. കൂട്ടബലാത്സംഗമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകളാണുള്ളതെന്നും ഹര്‍ജിയില്‍ മാതാപിതാക്കള്‍ വ്യക്തമാക്കി.
ആശുപത്രിയിൽ സ്ഥിരമായി വന്നിരുന്ന സിവിൽ വോളണ്ടിയർ സഞ്ജയ് റോയിയെ മാത്രമാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. മകൾ കൂട്ടബലാത്സംഗത്തിനും ഇരയായെന്ന് തെളിവുകള്‍ വ്യക്തമാക്കുമ്പോള്‍ മറ്റ് കുറ്റവാളികളെ അറസ്റ്റുചെയ്യാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഇത് ഒരാള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന കുറ്റകൃത്യമല്ലെന്നാണ് മാതാപിതാക്കള്‍ വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us