കൊല്‍ക്കത്തയില്‍ സ്‌ഫോടനം, ഒരാള്‍ക്ക് പരിക്ക്, അന്വേഷണം

കൊല്‍ക്കത്തയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു

New Update
kolkata police

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. പഴന്തുണി ശേഖരിക്കുന്ന ബാപി ദാസ് (58) എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇയാള്‍ എടുത്ത ഒരു വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Advertisment

സെൻട്രൽ കൊൽക്കത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൻ്റെയും എസ്എൻ ബാനർജി റോഡിൻ്റെയും സംഗമസ്ഥലത്താണ് സംഭവമുണ്ടായത്‌. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇവിടെ നിന്ന് ഒരു സഞ്ചി പൊലീസിന് ലഭിച്ചു. എന്നാല്‍ പരിശോധനയില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.

സ്‌ഫോടനത്തില്‍ തൊഴിലാളിയുടെ വലതുക്കൈത്തണ്ടയ്ക്ക് പരിക്കേറ്റു. ചില വിരലുകള്‍ അറ്റുപോയി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളി ചികിത്സയിലായതിനാല്‍ പൊലീസിന് കൂടുതല്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Advertisment