New Update
/sathyam/media/media_files/MsyoUmaSoapGoYaNCMeW.jpg)
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കുൽഗാം ജില്ലയിലാണ് സംഭവം. മോഡര്‍ഗാം ഗ്രാമത്തിലും, ഫ്രിസാല്‍ മേഖലയിലുമാണ് ഏറ്റമുട്ടലുണ്ടായത്.
Advertisment
മോഡര്‍ഗാമില്‍ സൈന്യം തിരച്ചില്‍ നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ സൈനികന്‍ ചികിത്സയിലിരിക്കെ മരിച്ചു. വൈകിട്ട് ഫ്രിസൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടാമത്തെ സൈനികന് ജീവൻ നഷ്ടമായത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us