/sathyam/media/media_files/2026/02/19/aisha-sultana-2026-02-19-16-12-45.jpg)
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ രൂക്ഷമായ ഭാഷയിലാണ് ഐഷ സുൽത്താന വിമർശിക്കുന്നത്. അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച ഉത്തരവുകളെ പരിഹസിക്കുന്ന ഐഷ സുൽത്താന തൻ്റെ നിലപാട് വ്യക്തമാക്കുന്നുമുണ്ട്.
ഐഷ സുൽത്താന തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഏറെ പ്രസക്തമായ വിഷയമാണ് ഉയർത്തി കാട്ടുന്നത്. ഐഷ സുൽത്താനയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
"സുഹൃത്തുക്കളെ... ദ്ദേ അടുത്ത അതി വിചിത്രമായ ഓഡർ കൂടി പുറപെടുവിച്ചിരിക്കുകയാണ് നമ്മുടെ ലക്ഷദ്വീപ് ഗവർമെന്റ്... (ബുദ്ധിയും ബോധവുമുള്ള ആരും അവിടെ ഇല്ലേ).
പൊല്യൂഷ്യൻ കണ്ട്രോൾ ചെയ്യാനും, ദ്വീപിലെ സാധാരണ ജനങളുടെ ഹെൽത്ത് കേറിങ്ങിന്റെയും ഭാഗമായിട്ടാണ് എല്ലാം ബുധനാഴ്ച ദിവസങ്ങളിലും ആരും വാഹനങ്ങൾ ഓടിക്കാൻ പാടില്ല എന്ന പുതിയൊരു ഓഡർ ഇറക്കിയത് എന്നതാണ് നാം ഇന്നലെ കണ്ടതെങ്കിൽ, ഇന്നിപ്പോ കാണുന്ന കാഴ്ച ചെത്ത്ലാത്ത് ദ്വീപിലേക്ക് കള്ള് കച്ചോടം നടത്താനുള്ള ലൈസൻസ് കൊടുത്തിട്ടുള്ള ഓഡറാണ്...
ലക്ഷദ്വീപ് ഗവർമെന്റിന്റെ ഈ കള്ള് കച്ചോടം ജനങളുടെ ഹെൽത്കേറിങ്ങിൽ ഉൾപ്പെട്ടതാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല...
ഇത്രയും സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കുന്ന ജനങ്ങളെ പൊല്യൂഷന്റെ പേരും പറഞ്ഞു കണ്ണു കെട്ടിച്ചു കൊണ്ട് കള്ള് കച്ചോടത്തിനു ഇറങ്ങുന്ന ഒരു ഗവർമെന്റിനെ ഈ ലോകത്ത് വേറെ എവിടെയും കാണാൻ സാധിക്കില്ല എന്നതാണ് സത്യം...
അല്ലെ ? ലക്ഷദ്വീപ് ജനങ്ങളെ പുകച്ചു പുറത്ത് ചാടിച്ചിട്ട് ദ്വീപുകളിൽ ജെഫ്രി എപ്സ്റ്റിൻ പരിപാടികൾ ഒപ്പിക്കാനുള്ള ഒരുക്കത്തിൽ വല്ലതുമാണോടെ... ഇതൊക്കെ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു... "
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us