ഇന്ത്യാ സഖ്യം ത്രിപുരയില്‍ 'ക്ലിക്കാ'യില്ല; സംസ്ഥാനത്ത് ബിജെപിയുടെ തേരോട്ടം

ത്രിപുരയില്‍ ഇന്ത്യാ സഖ്യത്തിന്റെ പരീക്ഷണം പാളി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ജയം.

New Update
bjp padakkam.jpg

അഗര്‍ത്തല: ത്രിപുരയില്‍ ഇന്ത്യാ സഖ്യത്തിന്റെ പരീക്ഷണം പാളി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ജയം. 

Advertisment

ത്രിപുര ഈസ്റ്റില്‍ സിപിഎമ്മിന്റെ രാജേന്ദ്ര റിയാങ്ങ് 4,86819 വോട്ടുകള്‍ക്ക്‌ ബി.ജെ.പിയിലെ കൃതി സിങ് ദേബര്‍മ്മയോട് തോറ്റു. ത്രിപുര വെസ്റ്റില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആശിഷ് കുമാര്‍ സാഹയും പരാജയപ്പെട്ടു. ആറ് ലക്ഷത്തിലധികം വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷമാണ് ബി.ജെ.പി സ്ഥാനാര്‍ഥി ബിപ്ലബ് കുമാര്‍ ദേബ് സ്വന്തമാക്കിയത്.

Advertisment