ഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍, സൗജന്യ റേഷന്‍ കിറ്റുകള്‍ എന്നിവ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്.
പണപ്പെരുപ്പത്തിനിടയില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി കോണ്‍ഗ്രസ് 'മെഹന്‍ഗായ് മുക്ത്' യോജന അവതരിപ്പിച്ചു. ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് അഞ്ച് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു
ഡല്‍ഹി കോണ്‍ഗ്രസ് മേധാവി ദേവേന്ദര്‍ യാദവും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സ്ത്രീ വോട്ടര്‍മാരിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിന്റെ ഭാഗമായി അധികാരത്തിലെത്തിയാല്‍ ഓരോ സ്ത്രീക്കും 2,500 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ച വാഗ്ദാനം ചെയ്തിരുന്നു
ജനുവരി 8 ന് പാര്‍ട്ടി 'ജീവന്‍ രക്ഷാ യോജന' എന്ന പേരില്‍ മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതില്‍ 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്തിരുന്നു.