സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടി സമൂഹ വിവാഹത്തില്‍ തട്ടിപ്പ് നടത്തിയ യുവതിയെ കയ്യോടെ പിടികൂടി പൊലീസ്

ഉത്തർപ്രദേശിൽ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. 

author-image
വീണ
New Update
marriage111

ലഖ്നൗ: സമൂഹ വിവാഹത്തില്‍ തട്ടിപ്പ് നടത്തിയ യുവതിയെ കയ്യോടെ പിടികൂടി പൊലീസ്.  ഉത്തർപ്രദേശ് സ്വദേശി അസ്മ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. 

Advertisment

സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടി മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയാണ് യുവതി മണ്ഡപത്തിലെത്തിയത്.

ഉത്തർപ്രദേശിൽ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരമാണിത്. ഈ പണം തട്ടിയെടുത്ത് എരുമയെ വാങ്ങാനായിരുന്നു അസ്മയുടെയും ബന്ധുവായ ജാബർ അഹമ്മദിന്റെയും പദ്ധതി. തുടർന്ന് സമൂഹ വിവാഹത്തിൽവെച്ച് ജാബറിനെ വിവാഹം കഴിക്കാൻ അസ്മ തീരുമാനിക്കുകയായിരുന്നു.

Advertisment