മുനമ്പം ജനതയ്ക്ക് എതിരെ വോട്ടു ചെയ്യാന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതെ സിപിഎം എംപിമാര്‍ ഡല്‍ഹിയിലേക്ക് ! പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ എംപിമാരെ മടക്കിയയച്ചത് മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദത്തിന് പിന്നാലെയെന്ന് സൂചന. വഖഫ് ബില്ലിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ തനിനിറം പുറത്തുവരുമ്പോള്‍

ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനും ബില്ലിനെതിരെ വോട്ട് ചെയ്യാനുമാണ് ഇപ്പോള്‍ എംപിമാര്‍ക്ക് പാര്‍ട്ടി നല്‍കിയിട്ടുള്ള നിര്‍ദേശം.

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
loksabha

മധുര: വഖഫ് നിയമഭേദഗതി ബില്ലിനെതിരെ ലോക്സഭയില്‍ വോട്ട് ചെയ്യാന്‍ സിപിഎം എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം. ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ എംപിമാരെ ഡല്‍ഹിയിലേക്ക് മടക്കിയയച്ചു. 

Advertisment

വഖഫ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ പാര്‍ട്ടി കോണ്‍ഗ്രസിന് എംപിമാര്‍ എത്തിയതിന് പിന്നാലെ മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് എംപിമാരെ സിപിഎം മടക്കിയയച്ചതെന്നാണ് സൂചന. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിപിഎം എംപിമാര്‍ പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കിയിരുന്നു.


ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനും ബില്ലിനെതിരെ വോട്ട് ചെയ്യാനുമാണ് ഇപ്പോള്‍ എംപിമാര്‍ക്ക് പാര്‍ട്ടി നല്‍കിയിട്ടുള്ള നിര്‍ദേശം. കേരളത്തില്‍ നിന്നുള്ള ഏക എംപി കെ രാധാകൃഷ്ണനും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ലോക്സഭാ എംപിമാരും ഇതോടെ സമ്മേളന നഗരിയില്‍ നിന്നും മടങ്ങി. 

വഖഫ് ബില്ലിന്മേല്‍ നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഇവര്‍ പങ്കെടുക്കില്ല എന്ന വാര്‍ത്ത വന്നതോടെ മുസ്ലിം കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് സിപിഎമ്മിന് നേരിടേണ്ടിവന്നത്. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി ഇവരോട് ലോക്സഭയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Advertisment