കേ​ര​ള പോ​ലീ​സ് ച​മ​ഞ്ഞ്‌ ത​ട്ടി​പ്പ്; മം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

New Update
benedict sabu

മം​ഗ​ളൂ​രു: കേ​ര​ള പോ​ലീ​സ് ച​മ​ഞ്ഞ്‌ ത​ട്ടി​പ്പ് ന​ട​ത്തിയ മ​ല​യാ​ളി വി​ദ്യാ​ർ​ഥി കർണാടകയിലെ മം​ഗളൂരുവിൽ അ​റ​സ്റ്റി​ലാ​യി. ഇ​ടു​ക്കി പ​ള്ളി​വാ​സ​ൽ അ​മ്പ​ഴ​ച്ചാ​ൽ പ​ച്ചോ​ളി തോ​ക്കു​ക​ര​യി​ലെ ബെ​ന​ഡി​ക് സാ​ബു​വാ​ണ് (25) അ​റ​സ്റ്റി​ലാ​യ​ത്.

Advertisment

മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ് ബെ​ന​ഡി​ക്. കോളേ​ജി​ൽ മം​ഗ​ളൂ​രു പോ​ലീ​സ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ബെ​ന​ഡി​ക്ട്‌ സാ​ബു​വി​ന്‍റെ മു​റി പ​രി​ശോ​ധി​ച്ച പോ​ലീ​സ്‌ ഒ​ട്ടേ​റെ വ​കു​പ്പു​ക​ളു​ടെ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും കേ​ര​ള പോ​ലീ​സി​ന്‍റെ യൂ​ണി​ഫോ​മും ക​ണ്ടെ​ത്തി. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Advertisment