/sathyam/media/media_files/2024/11/02/PjI7NtaYuoAJg7UEWzf8.jpg)
ഡല്‍ഹി: ഗാന്ധി കുടുംബത്തിന്റെ പേര് അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇ.ഡി) വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
/filters:format(webp)/sathyam/media/media_files/2025/04/15/VJTHtjgxxT4OHH9QMGIr.jpg)
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും, മാതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധിക്കുമെതിരെ പുതിയ കേസ് ഫയൽ ചെയ്തതിനു പിന്നാലെയാണ് ഖാർഗെയുടെ വിമർശനം.
/filters:format(webp)/sathyam/media/media_files/2025/05/01/NnSRaAE4CyPqObGqnyoQ.jpg)
രാഷ്ട്രീയ പകപോക്കലിനെയും വേട്ടയാടാനുള്ള ശ്രമങ്ങളെയും നീതിന്യായ വ്യവസ്ഥ മറികടക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ഖാർഗെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
'പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം, ഗാന്ധി കുടുംബത്തിനെതിരെ കോൺഗ്രസ് പാർട്ടിയെ ലക്ഷ്യം വച്ചുള്ള പഴയ കേസിൽ പെട്ടെന്ന് ഒരു പുതിയ എഫ്‌ഐആർ. കാരണം മോദി സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പുതിയ ആരോപണങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. വസ്തുതകൾ ദുർബലമായപ്പോൾ, നാടകീയമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. എതിരാളികളെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം,' ഖാർഗെ പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us