/sathyam/media/media_files/eIDMlXYmv7tM09q1jnop.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി.
സംസ്ഥാന സര്‍ക്കാര്‍ സംഭവത്തില്‍ നടപടിയെടുക്കേണ്ടതാണെന്നും, എന്നാല്‍ അവഗണന തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അത് അപലപനീയമാണ്. ക്രമസമാധാന നില വഷളാകുന്നു. സംസ്ഥാന സർക്കാരിന് കഴിവില്ല. സര്‍ക്കാര്‍ പ്രതികളെ സഹായിക്കാൻ ഉദ്ദേശിക്കുന്നതായി തോന്നുന്നുന്നുവെന്നും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ അധീര്‍ രഞ്ജന്‍ പറഞ്ഞു.
സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ചെയ്യേണ്ടത് അന്നത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി വിധിയെ അഭിനന്ദിച്ച് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു.
“ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെടുന്നു. കൊൽക്കത്ത സി പി വിനീത് ഗോയൽ, മുഖ്യമന്ത്രിയുടെ പേഴ്സണൽ ഫിസിഷ്യൻ ഡോ എസ് പി ദാസ്, ഡോ സന്ദീപ് ഘോഷ് (ആർ ജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ) എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” സുവേന്ദു അധികാരിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us