/sathyam/media/media_files/eIDMlXYmv7tM09q1jnop.jpg)
കൊല്‍ക്കത്ത: വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ആക്രമണത്തിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടികളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.
പണിമുടക്കിയ ഡോക്ടർമാർക്കെതിരെ തനിക്ക് പരാതിയില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു. ഇടത് പാര്‍ട്ടികള്‍ക്കെതിരെയും, ബിജെപിക്കെതിരെയുമാണ് മമതയുടെ വിമര്‍ശനം.
“പൊലീസ് വിഷയം അന്വേഷിക്കുകയാണ്. വിദ്യാർഥികൾക്കെതിരെയോ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെയോ എനിക്ക് പരാതിയില്ല. എന്നാൽ ചില രാഷ്ട്രീയ പാർട്ടികൾ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നു. നിങ്ങൾ വീഡിയോയിലൂടെ (ആക്രമണത്തിൻ്റെ) പരിശോധിച്ചാൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും, ”അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഇടതുപക്ഷത്തിൻ്റെയും ബിജെപിയുടെയും കൊടികളും, അവര്‍ പൊലീസിനെ ആക്രമിച്ചതും ഞാന്‍ കണ്ടു. ഒരു ഉദ്യോഗസ്ഥനെ ഒരു മണിക്കൂറോളം കാണാതായി. പിന്നീട് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഞങ്ങളും ഒരുപാട് പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ആശുപത്രിക്കുള്ളില്‍ ഇങ്ങനെ ചെയ്തിട്ടില്ല,” മമത പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us