/sathyam/media/media_files/eIDMlXYmv7tM09q1jnop.jpg)
കൊല്‍ക്കത്ത: നെറ്റിയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു.അതേസമയം, മമതയുടെ വീഴ്ചയെക്കുറിച്ച് അഭ്യൂഹങ്ങളും വ്യാപകമാണ്. പിന്നില്‍ നിന്നുള്ള തള്ളലാണ് വീഴ്ചയ്ക്ക് കാരണമെന്ന് എസ്എസ്കെഎം ആശുപത്രി ഡയറക്ടർ മണിമോയ് ബന്ദ്യോപാധ്യായ പറഞ്ഞു.
മമതയുടെ വീഴ്ചയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിച്ചില്ല. രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നാണ് വീണതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മമതയെ ആരോ തള്ളിയതാണെന്ന് സഹോദരഭാര്യ കജോരി ബാനര്‍ജി പറഞ്ഞു. മമതയ്ക്ക് എങ്ങനെയാണ് പരിക്കേറ്റതെന്ന് വരും മണിക്കൂറുകളില്‍ കൂടുതല്‍ വ്യക്തത വരും.
ഗുരുതരമായി പരിക്കേറ്റ പശ്ചാത്തലത്തില്‍ നെറ്റിയില്‍ സ്റ്റിച്ചിട്ടു. തുടര്‍ന്ന് വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് മമത ആശുപത്രി വിട്ടത്. ആശുപത്രിയില്‍ തുടരാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും, സ്വന്തം ഇഷ്ടപ്രകാരമാണ് മമത വസതിയിലേക്ക് മടങ്ങിയത്. അടുത്ത ദിവസം മമതയെ വീണ്ടും പരിശോധിക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു.
തെക്കൻ കൊൽക്കത്തയിലെ കാളിഘട്ടിലെ വസതിയിലാണ് മമതയ്ക്ക് പരിക്കേറ്റത്. ഒരു പരിപാടിയില്‍ പങ്കെടുത്തിന് ശേഷം വസതിയില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടക്കമുള്ള പ്രമുഖര്‍ മമത വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us