ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വയനാട്ടിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ മമത ബാനര്‍ജിയുമായി കോണ്‍ഗ്രസ് നേതാവ് പി.പി. ചിദംബരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മമത വയനാട്ടിലേക്ക് എത്താന്‍ തീരുമാനിച്ചത്.
വയനാട്ടിലും, റായ്ബറേലിയിലും മത്സരിച്ച് മികച്ച വിജയം നേടിയ രാഹുല്‍ ഗാന്ധി വയനാട് ഒഴിയാന്‍ തീരുമാനിച്ചതോടെയാണ് പ്രിയങ്കയെ ഇവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുമായി തൃണമൂല്‍ കോണ്‍ഗ്രസ് അകലം പാലിക്കുകയാണ്.
പശ്ചിമ ബംഗാളിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി മമതയ്‌ക്കെതിരെ പല തവണ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നിരാശജനകമായ പ്രകടനം പുറത്തെടുത്തതോടെ അധിര്‍ രഞ്ജന്‍ ചൗധരി സ്ഥാനം ഒഴിഞ്ഞിരുന്നു.