New Update
/sathyam/media/media_files/1SOnn9fdf5xQDtZGJcqD.jpg)
മുംബൈ: കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍. അബ്ദുൾ മുസാവിർ നടുക്കണ്ടി (25) എന്നയാളെയാണ് മുംബൈയില്‍ അറസ്റ്റു ചെയ്തത്.
Advertisment
ക്യാബിന്‍ ക്രൂവിനെ ഇയാള്‍ ആക്രമിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നിനാണ് സംഭവം നടന്നത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് ഇയാള്‍ ജീവനക്കാരനെ ആക്രമിച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. മറ്റ് യാത്രക്കാരെ ഇയാള്‍ അസഭ്യം പറഞ്ഞതായി പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us