വിവാഹം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് മക്കളുടെ മര്‍ദ്ദനം; ചികിത്സയിലിരിക്കെ പിതാവിന് ദാരുണാന്ത്യം

മെയ് എട്ടിനാണ് മക്കള്‍ പിതാവിനെ ആക്രമിച്ചത്.  പിതാവ് തങ്ങളെ വിവാഹം കഴിപ്പിക്കാത്തതില്‍ പ്രതികള്‍ അസ്വസ്ഥരായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു. ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
plice

മുംബൈ:  വിവാഹം വൈകിയെന്നാരോപിച്ച് രണ്ട് ആൺമക്കളുടെ ആക്രമണത്തിനിരയായ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുല്‍(50) ആണ് മരിച്ചത്. സംഭവത്തില്‍ സമ്പത്തിന്റെ മക്കളായ പ്രകാശ് വാഹുല്‍(26) പോപാത് വാഹുല്‍(30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

മെയ് എട്ടിനാണ് മക്കള്‍ പിതാവിനെ ആക്രമിച്ചത്.  പിതാവ് തങ്ങളെ വിവാഹം കഴിപ്പിക്കാത്തതില്‍ പ്രതികള്‍ അസ്വസ്ഥരായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു. ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നായിരുന്നു ആക്രമണം. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതികള്‍ പിതാവിനെ എട്ട് തവണ കുത്തിയെന്നും പൊലീസ് അറിയിച്ചു.

വലിയ വിപണി മൂല്യമുള്ള ഒരു ഭൂമിയും സമ്പത്തിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്നു. പ്രതികള്‍ക്ക് ജോലിയില്ലായിരുന്നു. ചില സമയങ്ങളില്‍ അവര്‍ പിതാവിനെ ഫാമില്‍ സഹായിക്കാറുണ്ടായിരുന്നു. ഈ ഭൂമി വിറ്റ് പിതാവ് തങ്ങള്‍ക്ക് പണം നല്‍കണമെന്നും മക്കള്‍ ആഗ്രഹിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment