/sathyam/media/media_files/2025/10/06/narendra-modi-amit-shah-2025-10-06-18-53-11.jpg)
മണിപ്പൂര്‍: രാഷ്ട്രപതി ഭരണത്തില്‍ നിന്നു ജനാധിപത്യ ഭരണം പുനസ്ഥാപിക്കുന്നതിന് തയാറെടുക്കുകയാണ് മണിപ്പൂര്‍.. സംസ്ഥാന മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് രാജിവച്ച് നാലു ദിവസങ്ങള്‍ക്കു ശേഷം 2025 ഫെബ്രുവരി 13 ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
സംഘര്‍ഷങ്ങള്‍ കൈവിട്ടു പോയ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതു മുതല്‍ സമാധാനവും ജനാധിപത്യ ഭരണം പുനസ്ഥാപിക്കുന്നതു കേന്ദ്ര സര്‍ക്കാര്‍ നിരന്തര ശ്രമങ്ങള്‍ നടത്തിവരികെയായായിരുന്നു.
രാഷ്ട്രപതി ഭരണത്തിലൂടെ സംസ്ഥാനത്തിന്റെ സുരക്ഷാ ചുമതല നേരിട്ട് ഏറ്റെടുത്തതോടെ മണിപ്പൂരില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി.
സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങൾ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ദൃഢനിശ്ചയമാണു പിന്നീട് മണിപ്പൂര്‍ ജനത കണ്ടത്. വലിയ തെരുവു യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഇല്ലാതാവുകയും, മരണങ്ങളും പരുക്കുകളും ഗണ്യമായി കുറയുകയും ചെയ്തു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനു ശേഷം ഒരാള്‍ മരിച്ച ഒരു അക്രമസംഭവം മാത്രമാണു നടന്നതെന്നാണു കേന്ദ്ര ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ഇതു സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടു എന്നു തെളിയിക്കുന്നതാണ്.
പ്രക്ഷോഭകാരികള്‍ കൊള്ളയടിച്ച ആയുധങ്ങള്‍ തിരികെ പിടിക്കുകയും അനധികൃത ബങ്കറുകള്‍ നശിപ്പിക്കുകയും ചെയ്തതു സമാധാന ശ്രമങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി.
അടുത്തിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടു നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) കേഡര്‍മാരെ അറസ്റ്റ് ചെയ്തത്, തീവ്രവാദ വിരുദ്ധ നടപടികളുടെ ശക്തി വിളിച്ചോതുന്നു.
പ്രദേശത്തെ കറുപ്പ് കൃഷിക്ക് എതിരെയും മയക്കുമരുന്നു കടത്തിനെതിരെയും ശക്തമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു വരുകയാണ്.
ബി.ജെ.പി. നേതാക്കളും കേന്ദ്രമന്ത്രിമാരും പ്രതിസന്ധി ഘട്ടത്തിലും അതിനുശേഷവും നടത്തിയ സന്ദര്‍ശനങ്ങള്‍, മണിപ്പൂര്‍ ഭാരതത്തിന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംസ്ഥാനമാണ് എന്നൊരു ശക്തമായ സന്ദേശമാണു ലോകത്തിനു നല്‍കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലാണു മണിപ്പൂരിനെ സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നതില്‍ നിര്‍ണായകമായത്. സമാധാനം പുനഃസ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സന്ദര്‍ശനം മണിപ്പൂരിന് ആവേശം പകരുന്നതായിരുന്നു.
ചുരാചന്ദ്പൂരിലും ഇംഫാലിലും അദ്ദേഹം വികസന പദ്ധതികള്‍ക്കു മോഡി തറക്കല്ലിടുകയും മണിപ്പൂരിനെ സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രതീകമാക്കുകയാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
7,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളും 7,000-ത്തോളം പുനരധിവാസ ഭവനങ്ങളുമാണു മണിപ്പൂരില്‍ നിര്‍മിക്കുന്നത്. ക്രമസമാധാന നില മെച്ചപ്പെട്ട സാഹചര്യത്തില്‍, രാഷ്ട്രപതി ഭരണത്തിനു ശേഷം ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാനാണ് കേന്ദ്രം നീങ്ങുന്നത്.
സര്‍ക്കാര്‍ പുനരുജ്ജീവനത്തിനായി മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഉള്‍പ്പെടെ നിരവധി മണിപ്പൂര്‍ ബിജെപി നേതാക്കള്‍ നിലവില്‍ രാജ്യ തലസ്ഥാനത്തുണ്ട്. എം.എല്‍.എമാരായ എച്ച് ഡിംഗോ, ടി. റോബിന്‍ഡ്രോ, എസ്. രഞ്ജന്‍, മുന്‍ മന്ത്രി ഗോവിന്ദാസ് കൊന്തൂജം, ഹില്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ ഡിന്‍ഗാങ്ലങ് ഗാങ്മെയ് എന്നിവരും ഡല്‍ഹിയിലുണ്ട്. മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് ഭല്ലയും ഡല്‍ഹിയിലുണ്ടെന്നാണു റിപ്പോര്‍ട്ടുകൾ.
കേന്ദ്ര നേതാക്കള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ഒടുവില്‍ പ്രധാനമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്ചകള്‍ക്കു ശേഷം അടുത്ത കുറച്ച് ദിവസങ്ങളില്‍ ജനാധിപത്യം പുനസ്ഥാപിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കും, ഇതിന് ഒരാഴ്ചയോ അതില്‍ കൂടുതലോ സമയമെടുക്കും.
നിയമസഭ പിരിച്ചുവിട്ടിട്ടില്ലാത്തതിനാലും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു വലിയ നിയമപരമായ തടസങ്ങളൊന്നുമില്ലെന്നു ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്.