ആഗോളവത്ക്കരണത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച സാമ്പത്തിക വിദഗ്ധൻ. ഉദ്യോഗസ്ഥനായും അദ്ധ്യാപകനായും തിളങ്ങി. ലൈസൻസ് രാജില്ലാതാക്കി. ധനമന്ത്രിയായി തുടങ്ങി പ്രധാനമന്ത്രി പദത്തിലെത്തി. രാജ്യതാൽപര്യം മുൻനിർത്തി എക്കാലത്തും പ്രവർത്തനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
s

തിരുവനന്തപുരം : ഏറ്റവും വിനയാന്വിതനായ മനുഷ്യനും രാഷ്ട്രീയക്കാരനുമായിരുന്ന മൻമോഹൻ സിംഗിന്റെ സാമ്പത്തിക രംഗത്തെ മികവ് രാജ്യം പലയാവർത്തി തൊട്ടറിഞ്ഞതാണ്. 

Advertisment

വ്യക്തിപരമായ നേട്ടങ്ങളെക്കാൾ രാജ്യത്തിന്റെ നേട്ടങ്ങൾക്കായി യത്‌നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 1991 ജൂണിൽ നരസിംഹറാവു മന്ത്രിസഭയിലായിരുന്നു അദ്ദേഹം ധനമന്ത്രിയായത്. 


ആഗോളവത്ക്കരണത്തെ മൂന്നാം ലോക രാജ്യങ്ങൾ ഭയപ്പാടോടെ കണ്ടപ്പോൾ അതിന്റെ സാദ്ധ്യതകൾ രാജ്യത്ത് പരമാവധി പ്രയോജനപ്പെടുത്താൻ സാമ്പത്തിക വിദഗ്ധനെന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. 


വ്യാവസായികം, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസ രംഗങ്ങളിൽ പിൽക്കാലത്ത് രാജ്യം ഏറെ മുന്നോട്ട് പോയത് മൻമോഹൻ സിംഗിന്റെ ആദ്യ കാലത്തെ നടപടികൾ കൊണ്ടാണ്. 

j

രാജ്യത്ത് ലൈസൻസ് രാജില്ലാതാക്കിയ ആദ്യ ധനമന്ത്രിയെന്ന ഖ്യാതിയും അദ്ദേഹം നേടി. അദ്ദേഹം നടപ്പാക്കിയ ഉദാരവൽക്കരണ നടപടികൾക്ക് ഏറെ വിമർശനമേറ്റു വങ്ങിയെങ്കിലും പിൽക്കാലത്ത് ലോകക്രമത്തിൽ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തേടെയുള്ള നടപടികളാണ് ഊർജ്ജം പകർന്നത്. 


ബിസിനസ് രംഗത്ത് രാജ്യം വളർച്ച നേടുന്നതിൽ അദ്ദേഹം നടുനായകത്വം വഹിച്ചപ്പോൾ തന്നെ സാധാരണ ജനങ്ങളെ തൊടുന്ന തൊഴിലുറപ്പ് പദ്ധതിയും അദ്ദേഹത്തിന്റെ കാലത്താണ് നടപ്പിലാക്കിയത്. 


ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് പദ്ധതിയുണ്ടാക്കിയത്. രാജ്യത്തെ സ്വയംസഹായസംഘങ്ങളുടെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു. 

അദ്ധ്യാപകനെന്ന നിലയിൽ തിളങ്ങിയ അദ്ദേഹം രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസർവ്വ് ബാങ്കിന്റെ 15-ാം ഗവർണറായി 1982 മുതൽ 1985 വരെ സേവനമനുഷ്ഠിച്ചു.

Advertisment