വ്യാജമദ്യ ദുരന്തം ? തമിഴ്‌നാട്ടില്‍ ഒമ്പത് പേര്‍ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍

വ്യാജമദ്യ ദുരന്തമാണോ ഉണ്ടായതെന്നു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
1ambulance

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ ഒൻപത് പേർ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. വ്യാജമദ്യം കഴിച്ചാണ് മരണമെന്ന് സംശയിക്കുന്നു.  വിവിധ ആശുപത്രികളിലായി 40-ഓളം പേര്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ചൊവ്വാഴ്ച രാത്രി ഇവര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. വ്യാജമദ്യ ദുരന്തമാണോ ഉണ്ടായതെന്നു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്.

Advertisment