ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ല; നരേന്ദ്രമോദി

ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങള്‍ ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു

New Update
modi virtual

ദില്ലി: ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും ജനം നിര്‍ഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകല്‍പന ചെയ്യുന്നതില്‍ വലിയ പങ്കാണ് യുവാക്കള്‍ക്കുള്ളതെന്നും മോദി പറഞ്ഞു. അന്‍പത്തിയൊന്നായിരം പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയുള്ള തൊഴില്‍ മേളയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisment

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങള്‍ ഇപ്പോള്‍ നിര്‍ഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം സഹപാഠഇകള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം നടന്നിരുന്നു. സംഭവം വിവാദമാവുകയും അധ്യാപികക്ക് നേരെ കേസ് വരികയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ പുറത്ത് വരുമ്പോഴാണ് ഉത്തര്‍പ്രദേശിനെ പുകഴ്ത്തി മോദി രംഗത്തെത്തുന്നത്.

up narendra modi
Advertisment