'ഇന്ന് എന്റെ രമേശ് സേലത്തില്ല' ! കൊല്ലപ്പെട്ട ബിജെപി നേതാവിനെ ഓര്‍ത്ത് വികാരാധീനനായി സേലത്തെ റാലിയില്‍ മോദി

തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെഎൻ ലക്ഷ്മണനെയും പ്രധാനമന്ത്രി അനുസ്മരിച്ചു, അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് അവിസ്മരണീയമാണെന്നും പറഞ്ഞു.

New Update
modi salem

സേലം: തമിഴ്‌നാട്ടിലെ സേലത്ത് നടന്ന ബിജെപി റാലിയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവിവ് വി. രമേശിനെ ഓര്‍ത്ത് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രമേശ് പാര്‍ട്ടിക്ക് വേണ്ടി രാവും പകലും പ്രവര്‍ത്തിച്ചിരുന്നയാളാണെന്ന് മോദി പറഞ്ഞു.

Advertisment

"ഇന്ന് ഞാൻ സേലത്താണ്, ഓഡിറ്റർ രമേശിനെ ഞാൻ ഓർക്കുന്നു. ഇന്ന് എന്റെ രമേശ് സേലത്തില്ല. രമേശ് രാവും പകലും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. ഞങ്ങളുടെ പാർട്ടിയുടെ സമർപ്പണബോധമുള്ള നേതാവായിരുന്നു അദ്ദേഹം. മികച്ച വാഗ്മിയും കഠിനാധ്വാനിയിരുന്നു. ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ഓഡിറ്റർ വി രമേശിനെ 2013ൽ സേലം ടൗണിലെ മറവനേരിയിലെ വീട്ടുവളപ്പിൽ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെഎൻ ലക്ഷ്മണനെയും പ്രധാനമന്ത്രി അനുസ്മരിച്ചു, അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ അദ്ദേഹത്തിൻ്റെ പങ്ക് അവിസ്മരണീയമാണെന്നും പറഞ്ഞു.

അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിലും ലക്ഷ്മണൻ വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും. സംസ്ഥാനത്ത് ബിജെപിയുടെ വിപുലീകരണത്തിന് അദ്ദേഹം നൽകിയ സംഭാവന അവിസ്മരണീയമാണ്. സംസ്ഥാനത്ത് നിരവധി സ്‌കൂളുകളും അദ്ദേഹം ആരംഭിച്ചു. കെ എൻ ലക്ഷ്മണൻ 2020 ജൂണിൽ സേലത്തെ സേവായിപ്പേട്ടയിലെ വസതിയിൽ വാർദ്ധക്യ സഹജമായ രോഗങ്ങളാലാണ് അന്തരിച്ചത്.

തമിഴ്‌നാട്ടിൽ വികസനം ഉറപ്പാക്കാൻ തൻ്റെ സർക്കാർ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട് ബിജെപിയിൽ വിശ്വാസം അർപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertisment