/sathyam/media/media_files/eh5OURhnJmcyMpCLD441.jpg)
ചന്ദ്രയാൻ -3 ധൗത്യത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് പ്രോഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓൺലൈനായി ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ ആയതിനാലാണ് ഓൺലൈനായി പങ്കെടുക്കുന്നത്.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ബുധനാഴ്ച വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും. ലാൻഡർ ലാൻഡിംഗിൽ വിജയിച്ചാൽ, ഈ മേഖലയിൽ ഒരു ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുന്നത് ആദ്യ സംഭവമായിരിക്കും ഇത്. നിലവിൽ ചന്ദ്രോപരിതലത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ 3.
എന്നാൽ ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സാഹചര്യം ഉണ്ടായാൽ അതിനേയും നേരിടാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ലാൻഡർ മോഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് ഓഗസ്റ്റ് 27ലേക്ക് മാറ്റുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ലാൻഡ് ചെയ്യുന്നത് ഉചിതമാണോ അല്ലയോ എന്ന കാര്യത്തിൽ ലാൻഡർ മൊഡ്യൂളിന്റേയും ചന്ദ്രന്റേയും അവസ്ഥ അടിസ്ഥാനമാക്കി തീരുമാനമെടുക്കുമെന്ന് സ്പേസ് ആപ്ലിക്കേഷൻ സെന്റർ-ഇസ്റോ ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു.
സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ ലാൻഡിംഗ് ഓഗസ്റ്റ് 27 ലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. 'സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമാകും ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ലാൻഡിംഗിന് രണ്ട് മണിക്കൂർ മുൻപ് ഇക്കാര്യങ്ങൾ നിരീക്ഷിച്ച് ഞങ്ങൾ തീരുമാനമെടുക്കും. ലാൻഡർ മോഡ്യൂളിന്റെ സ്ഥിതിയും ചന്ദ്രനിലെ അവസ്ഥയും അടിസ്ഥാനമാക്കിയാകും തീരുമാനം. ഏതെങ്കിലും ഒരു ഘടനം അനുകൂലമല്ലെങ്കിൽ ഓഗസ്റ്റ് 27ൽ മോഡ്യൂൾ ചന്ദ്രനിൽ ഇറക്കും. ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ്. ഓഗസ്റ്റ് 23ന് തന്നെ മോഡ്യൂൾ ഇറക്കാൻ കഴിയും' അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us