വോട്ടിനുവേണ്ടി മോദി ഭരതനാട്യവും കളിക്കുമെന്ന രാഹുൽ ​ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധി പരസ്യമായി മാപ്പ് പറയണം

'അദ്ദേഹത്തിന് വോട്ട് മാത്രമാണ് ആവശ്യം. ഇരുനൂറ് പേരുടെ ജനക്കൂട്ടത്തിൽ നിന്നൊരാൾ വോട്ടിന് പകരമായി വേദിയിൽ ഭരതനാട്യം കളിക്കാൻ ആവശ്യപ്പെട്ടാൽ അദ്ദേഹം അതും ചെയ്യും' എന്നായിരുന്നു രാഹുലിന്‍റെ വാക്കുകൾ

New Update
rahul-modi

പട്‌ന: ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ഡാൻസ്' പരാമർശത്തിൽ പരാതിയുമായി ബിജെപി.

Advertisment

bjp

 പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് ബിജെപി ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ബിഹാറിലെ മുസഫർപൂരിൽ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി നൽകിയത്. 

വോട്ടിന് വേണ്ടി മോദി എന്തും ചെയ്യും, ആവശ്യപ്പെട്ടാൽ അദ്ദേഹം വേദിയിൽ ഭരതനാട്യം വരെ കളിക്കുമെന്നാണ് രാഹുൽ പറഞ്ഞത്.

Untitled

'അദ്ദേഹത്തിന് വോട്ട് മാത്രമാണ് ആവശ്യം. ഇരുനൂറ് പേരുടെ ജനക്കൂട്ടത്തിൽ നിന്നൊരാൾ വോട്ടിന് പകരമായി വേദിയിൽ ഭരതനാട്യം കളിക്കാൻ ആവശ്യപ്പെട്ടാൽ അദ്ദേഹം അതും ചെയ്യും' എന്നായിരുന്നു രാഹുലിന്‍റെ വാക്കുകൾ.

അനാദരവോടെയുള്ള പ്രസ്താവനയാണ് രാഹുൽ നടത്തിയതെന്നും പ്രധാനമന്ത്രിയുടെ നയങ്ങളെയോ ഭരണത്തെയോ വിമർശിക്കുന്നതിന് പകരം വ്യക്തിപരമായി അദ്ദേഹത്തെ ആക്രമിക്കുകയാണ് ചെയ്തതെന്നും ബിജെപി പരാതിയിൽ ആരോപിച്ചു. 

രാഹുൽ ഗാന്ധിക്കെതിരെ അടിയന്തരമായി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പൊതുറാലിയിലെ പരാമർശത്തിൽ പൊതുവേദിയിൽ തന്നെ പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകണമെന്നും ബിജെപി നൽകിയ പരാതിയിൽ പറയുന്നുണ്ട്.

Advertisment