ഇന്ത്യയിലും എപോക്‌സ് ? രോഗലക്ഷണങ്ങളുമായി ഒരാള്‍ ചികിത്സയില്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക്‌; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

രാജ്യത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്

New Update
Mpox

ന്യൂഡല്‍ഹി: രാജ്യത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗിയെ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എംപോക്‌സ് ബാധിത ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്ത ഒരു വ്യക്തിയിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

Advertisment

ഇയാള്‍ ഐസൊലേഷനിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.

Advertisment