മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ കേരളത്തെ അനുവദിക്കരുതെന്ന് എം കെ സ്റ്റാലിൻ; കേന്ദ്രത്തിന് കത്ത് നൽകി

mullaperiyar kerala tamil nadu : മുല്ലപ്പെരിയാറിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി 28ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ നീക്കം

New Update
mk stalin neww.jpg

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകി. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ് കേരളത്തിന്റെ നീക്കം. കോടതിയലക്ഷ്യം അടക്കമുള്ള നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നു.

Advertisment

മുല്ലപ്പെരിയാറിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി 28ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ നീക്കം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള വിശദ പ്രോജക്ട് റിപ്പോർട്ട് ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു.  

Advertisment