/sathyam/media/media_files/cRNiPDlZOiOgJ3JVS9mc.jpg)
ബെംഗളൂരു: കര്‍ണാടകയില്‍ പ്രമുഖ വ്യവസായി മുംതാസ് അലി ജീവനൊടുക്കിയതിന് പിന്നില്‍ ഹണിട്രാപ്പാണെന്ന് സംശയിച്ച് പൊലീസ്. മുംതാസ് അലിയെ ഒരു കൂട്ടം ആളുകൾ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നതായി കുടുംബം സംശയിക്കുന്നു.
ജൂലൈ മുതൽ ഇവർ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെങ്കിലും ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെന്ന് കുടുംബം പറയുന്നു. റഹ്മത്ത് എന്ന സ്ത്രീയാണ് ഹണിട്രാപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കുടുംബം നൽകിയ പരാതിയിൽ മുഖ്യപ്രതിയായ റഹ്മത്ത്, കൂട്ടാളികളായ അബ്ദുൾ സത്താർ, ഷാഫി, മുസ്തഫ, ഷോയിബ്, സിറാജ് എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുംതാസ് അലിയുടെ മൃതദേഹം ഫാൽഗുനി നദിയിൽ നിന്നാണ് കണ്ടെടുത്തത്. ഇന്നലെ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ കാർ കണ്ടെടുത്തതിനെ തുടർന്നാണ് തിരച്ചില്‍ ആരംഭിച്ചത്. മുൻ എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനായിരുന്നു മുംതാസ് അലി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)