ന്യൂഡല്‍ഹി: തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചെന്നും, ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ചരിത്ര നേട്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ 'എക്‌സി'ല്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മോദിയുടെ പ്രതികരണം.
ഈ വാത്സല്യത്തിന് ഞാൻ 'ജനതാ ജനാർദ'നെ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് അവർക്ക് ഉറപ്പ് നൽകുന്നു. പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് നേടാനായില്ല. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച വന്‍ ഭൂരിപക്ഷവും ലഭിച്ചില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 290 മണ്ഡലങ്ങളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യാ മുന്നണി 235 മണ്ഡലങ്ങളിലും.