നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/bpikUQhDRbfzchnSYSc7.jpg)
രാജമുന്ദ്രി (ആന്ധ്രപ്രദേശ്): ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയിൽ ഓഗസ്റ്റ് 11 മുതൽ 13 വരെ നടന്ന ശ്വാസകോശ വിദഗ്ദ്ധരുടെ സമ്മേളനമായ 'അപ്സകോൺ 2023'' ൽ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ മൽസരത്തിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാർത്ഥി ഡോ. വാസന്തി പൊകാല ഒന്നാം സ്ഥാനം നേടി.
Advertisment
ശ്വാസകോശ വിഭാഗം മുൻ മേധാവി ഡോ. പി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കണ്ടുപിടിച്ച അത്യപൂർവ്വമായ സെമിനൽ അലർജിയെക്കുറിച്ചുള്ള കേസ് ഇൻഡ്യയിൽ തന്നെ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണെന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ തെനാലി സ്വദേശിനിയാണ് ഡോ.വാസന്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us